ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആറാം സ്വർണം. 10m എയർ പിസ്റ്റളിൽ ഇന്ത്യൻ പുരുഷ ടീമാണ് സ്വർണം കരസ്ഥമാക്കിയത്.



സരബ്‌ജോത് സിങ്, അർജുൻ ചീമ, ശിവ നർവാൽ എന്നിവർക്കാണ് സ്വർണനേട്ടം. വനിതകളുടെ 60 കിലോ വിഭാഗം വുഷുവിൽ ഇന്ത്യയുടെ റോഷിബിന ദേവിക്ക് വെള്ളി ലഭിച്ചു.
ഫൈനലിൽ ചൈനീസ് താരത്തോട് തോറ്റതിന് പിന്നാലെയാണ് റോഷിബിന ദേവി വെള്ളി തിളക്കത്തിൽ ഒതുങ്ങിയത്.
2022-ൽ നടക്കേണ്ടിയിരുന്ന മേള കൊവിഡ് വ്യാപനം മൂലം 2023-ലേക്ക് നീട്ടി വയ്ക്കുകയായിരുന്നു.
44 വേദികളിൽ 40 കായിക ഇനങ്ങളിലായി 481 മെഡൽ പോരാട്ടങ്ങളാണ് ഏഷ്യൻ ഗെയിംസ് വേദിയിൽ നടക്കുക.
ഇന്ത്യയടക്കം 45 രാജ്യങ്ങളിൽ നിന്നുള്ള 12,417 കായികതാരങ്ങളാണ് മത്സരത്തിൽ മാറ്റുരയ്ക്കുക. ഒക്ടോബർ എട്ടിനാണ് മേള സമാപിക്കുന്നത്.
Sixth gold for India in Asian Games; Achievement in 10m air pistol
